ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവഭാഗമായി ഇന്നലെ രാത്രി നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി. ഏഴാച്ചേരി തെക്ക് അമ്പാട്ടുവടക്കേതില്‍ നിന്നും വടക്ക് കൊടുങ്കയത്തില്‍ നിന്നും ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില്‍ കരകാട്ടം, പമ്പമേളം, ഗരുഢന്‍പറവ എന്നീ കലാരൂപങ്ങള്‍ അണിചേര്‍ന്നു. കേരളീയ വേഷം ധരിച്ച നൂറുകണക്കിന് സ്ത്രീകളാണ് ദേശതാലപ്പൊലി ഘോഷയാത്രയില്‍ പങ്കെടുത്തത്.
ഏഴാച്ചേരി വടക്കുനിന്നും തെക്കുനിന്നുമുള്ള താലപ്പൊലി ഘോഷയാത്രകള്‍ കാവിന്‍പുറം ജംഗ്ഷനില്‍ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി. തുടര്‍ന്ന് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാല്‍ ദീപാരാധനയും വലിയ കാണിക്കയും താലപ്രസാദ ഉണ്ണിയപ്പ വിതരണവും താലസദ്യയും നടന്നു. അയ്മനം വേണുഗോപാല്‍ സോപാനസംഗീതം ആലപിച്ചു. ക്ഷേത്രമൈതാനിയിൽ നാടൻ കലാ രൂപങ്ങളുടെ ഉത്സവ കലാശ പ്രകടനം നടന്നു.
പൂഞ്ഞാര്‍ ശ്രീകൃഷ്ണ നാരായണീയ സമിതി അവതരിപ്പിച്ച ദേവീനാരായണീയ പാരായണവും തുടര്‍ന്ന് ശ്വേതാ നാരായണന്റെ ഓട്ടന്‍തുള്ളലും മഹാപ്രസാദമൂട്ടും ഉണ്ടായിരുന്നു. രാത്രി നാടകവും നടന്നു.
ദേശതാലപ്പൊലി ഘോഷയാത്രയിലും താലസദ്യയിലും രണ്ടായിരത്തോളം ഭക്തര്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments