Latest News
Loading...

കാടിറങ്ങുന്ന മൃഗങ്ങളെ വനം വകുപ്പ് നിയന്ത്രിക്കണം . തോമസുകുട്ടി മുതു പുന്നയ്ക്കൽ



കാട്ടിൽ കയറുന്നവരെയല്ല നാട്ടിലെ കർഷകരെയാണ് വന്യജീവികൾ ആക്രമിച്ച് കൊല്ലുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മുതു പുന്നയ്ക്കൽ പറഞ്ഞു. കർഷക സമരത്തി ന് വ്യാപാരി സമൂഹം പിന്തുണ നൽകുമെന്നു അദ്ദേഹം പറഞ്ഞു. 51 മണിക്കൂർരാപ്പകൽ ഉപവാസ സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിവസം സത്യാഗ്രഹ പന്തലിൽ നടന്ന പാനൽ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം



.പാനൽ ചർച്ചയിൽ എബി ഇമ്മാനുവൽ മോഡറേറ്ററായി. അഡ്വ ജോർജുകുട്ടി കടപ്ളാക്കൽ സ്വാഗതമാശംസിച്ചു. ഡോ. എസ് രാമചന്ദ്രൻ കെ.ജെ അബ്രാഹം, എൻ.കെ രാജു , ബി.മുരളീധരൻ, കെ. കെ വിജയൻ, ജോയി പോത്തനാ മലയിൽ, അഡ്വ ബിനോയി മങ്കന്താനം, റജി വാളിപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു. ജൈവകർഷകനുംനടനുമാ ശ്രീനിവാസൻ്റെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments