Latest News
Loading...

തേനീച്ചയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്.



പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളത്ത് തേനീച്ചയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീക്കും രക്ഷിക്കാൻ എത്തിയ ആൾക്കുമാണ് പരിക്കേറ്റത്. വലിപ്പമേറിയ പെരുന്തേനിച്ചകളാണ് ആക്രമിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. 



റോഡിനോട് ചേർന്ന് നെടുങ്ങനാൽ ജോലിയുടെ പുരയിടത്തിലാണ് തേനീച്ചകൾ കൂടുകെട്ടിയിരുന്നത്. ബസ്റ്റോപ്പിലേക്ക് പോവുകയായിരുന്ന സാലി എന്ന സ്ത്രീയെയാണ് ആദ്യം കുത്തിയത്. സാലി തൊട്ടടുത്തുള്ള പയസ് തോമസ് എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ പറന്നെത്തിയ തേനീച്ചകൾ പയസിനെയും ആക്രമിക്കുകയായിരുന്നു. 



.നിരവധി കുത്തുകൾ ഏറ്റ ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി തോമസ് അറിയിച്ചു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments