ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര-താലപ്പൊലി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പാലാ മീഡിയ ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 27, 28 തീയതികളിലാണ് പ്രധാന ഉത്സവം. 27 ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവാതിരകളി വഴിപാടും മത്സരവും നടക്കും. 28 ന് വൈകിട്ട് 7നാണ് പ്രസിദ്ധമായ കാവിന്‍പുറം താലപ്പൊലി ഘോഷയാത്ര. ക്ഷേത്രം തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
27ന് രാവില 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7 മുതല്‍ കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേല്‍ശാന്തി ഹരി നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ നവഗ്രഹപൂജ, 8.30 ന് കലവറ നിറയ്ക്കല്‍, 9.30 ന് ഹരി നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടക്കും. പങ്കെടുക്കാനുള്ള കുട്ടികള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 10.30 ന് ശ്രീഭദ്ര നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ സദസ്സ് നടക്കും. 11.30 ന് അയ്മനം വേണുഗോപാലിന്റെ സോപാന സംഗീതം, 12.30 ന് പ്രസാദമൂട്ട്.
1 ന് തിരുവാതിരകളി വഴിപാടും മത്സരവും ആരംഭിക്കും. മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായരും പത്‌നി പ്രീത മനോജും ചേര്‍ന്ന് തിരുവാതിരകളി വഴിപാട് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. പി.പി. പ്രകാശ് പെരികിനാലില്‍, വി.ജി. ചന്ദ്രന്‍, കെ.എന്‍. രാജേഷ്, ചിത്ര വിനോദ്, രാജു കുന്നേല്‍മേപ്പുറത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന തിരുവാതിരകളി സംഘത്തിന് 12,222 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 6,666 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 4,444 രൂപ ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും നല്‍കും.
വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന, 7 ന് കുട്ടികളുടെ ഡാന്‍സ്, 7.15 ന് മ്യൂസിക് ഫ്യൂഷന്‍, രാത്രി 8 ന് മഹാപ്രസാദമൂട്ട്, 8.30 ന് കിരാതപെരുമാള്‍ ബാലെ.
28ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7മുതല്‍ ഉദയാസ്തമന പൂജ, 9.30 മുതല്‍ പൂഞ്ഞാര്‍ ശ്രീകൃഷ്ണ നാരായണീയ സമിതി അവതരിപ്പിക്കുന്ന ദേവീ നാരായണീയ പാരായണം, 12.30 ന് ഓട്ടന്‍തുള്ളല്‍ - ദിഗ്‌സാ എസ്. നമ്പ്യാര്‍, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7 ന് ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില്‍ നിന്നും തെക്ക് അമ്പാട്ടുവടക്കേതില്‍ നിന്നും പ്രസിദ്ധമായ കാവിന്‍പുറം താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. ഇരുഘോഷയാത്രകളും കാവിന്‍പുറം ജംഗ്ഷനില്‍ ഒത്തുചേര്‍ന്ന് മഹാഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയും വലിയ കാണിക്കയും താലപ്രസാദ ഉണ്ണിയപ്പ വിതരണവും, താലസദ്യയും നടത്തും. 9 മുതല്‍ നാടകം.
പത്രസമ്മേളനത്തില്‍ കാവിന്‍പുറം ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments