പൂഞ്ഞാർ പഞ്ചായത്തിലെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി മെമ്പർമാർ സത്യപ്രതിജ്ഞക്ക് ശേഷം പ്രവർത്തകരോടൊപ്പം നേത്രദാന സമ്മതപത്രം ഒപ്പിട്ടു സമർപ്പിച്ചു. ദിവ്യാംഗമിത്രങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ ) മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗമിത്രം പദ്ധതിയുടെയും, നേത്രദാന പരിപാടിയുടെയും ഭാഗമായാണ് പഞ്ചായത്തംഗങ്ങൾ പുതിയ തുടക്കം കുറിച്ചത്.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്യാംകുമാർ, ബിന്ദു സന്തോഷ്, ലേഖാ സുരേഷ്, സൗമ്യ അരവിന്ദ് എന്നിവർ സമ്മതപത്രം സമർപ്പിച്ചു. സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് അനു സുഭാഷ്, ഇ. എസ് വിജയകുമാർ, എം. മഹേഷ്, ഗീതാ ഷിജി, സന്ധ്യ സുരേഷ്, ആർ. സുനിൽകുമാർ, ബി. പ്രമോദ്, രഞ്ജിത് പി ജി, തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments