ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ജോയി സ്‌കറിയ തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ 4നെതിരെ 8 വോട്ടുകള്‍ക്കാണ് ജോയിയുടെ വിജയം. 2 സീറ്റുകള്‍ വിജയിച്ച ബിജെപിയുടെ അംഗങ്ങള്‍ പങ്കെടുക്കാതെ വിട്ടുനിന്നു. മേലുകാവ് ഡിവിഷനില്‍ നിന്നുള്ള അംഗമാണ് ജോയി സ്‌കറിയ. കേരള കോണ്‍ഗ്രസ് എമ്മിലെ സണ്ണി മാത്യുവിനെ 826 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോയി സ്‌കറിയ ബ്ലോക്ക് പഞ്ചായത്തിലെത്തിയത്.
14-ല്‍ 8 സീറ്റുകള്‍ വിജയിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനം മൂന്നായി വീതംവയ്ക്കും. ആദ്യ ഒന്നരവര്‍ഷമാണ് ജോയി സ്‌കറിയയ്ക്കുള്ളത്. തുടര്‍ന്ന് ഒന്നര വര്‍ഷം കല്ലേക്കുളം ഡിവിഷന്‍ അംഗം റോജി തോമസിനും ബാക്കി 2 വര്‍ഷം തലപ്പലം മെംബര്‍ പ്രേംജിയ്ക്കും ലഭിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments