Latest News
Loading...

വിജയിച്ച സി.പി.ഐ സ്ഥാനാർത്ഥികൾക്ക് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി



ഈരാറ്റുപേട്ട: ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച സി.പി.ഐ സ്ഥാനാർഥികൾക്ക് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ. ജോർജ്, എം.ജി. ശേഖരൻ, മണ്ഡലം സെക്രട്ടറി അഡ്വ. പി.എസ്. സുനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.കെ. മുജീബ്, ഷമ്മാസ് ലത്തീഫ്, അസിസ്റ്റന്റ് മണ്ഡലം സെക്രട്ടറി കെ. ശ്രീകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ്. ബാബു, കെ.എസ്. രാജു, കെ.വി. എബ്രഹാം എന്നിവർ നേതൃത്വം നൽകി. 


.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തലനാട് ഡിവിഷനിൽ നിന്നും വിജയിച്ച സോളി ഷാജി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച മിനിമോൾ ബിജു, തിടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വിജയിച്ച ഓമന രമേശ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ വിജയിച്ച ഷൈനി ബേബി, 



.തലനാട് ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിൽ വിജയിച്ച ഷിബി സാമുവൽ, വാർഡ് 12 ൽ വിജയിച്ച ഷാനി ദിനേദ്രൻ, വാർഡ് 13 ൽ വിജയിച്ച വിഷ്ണു കണ്ണൻ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാർഡ് 7 കാട്ടാമലയിൽ നിന്നും വിജയിച്ച ഷാജിതാ വെളിയത്ത്, വാർഡ് 20 വഞ്ചാങ്കൽ നിന്നും വിജയിച്ച നസീറ ടീച്ചർ, മൂന്നിലവ് ഗ്രാമപഞ്ചായത്ത് വാർഡ് 5 ൽ വിജയിച്ച ഇത്തമ്മ മാത്യു, തീക്കോയി ഗ്രാമപഞ്ചായത്ത് മലമേൽ വാർഡ് 8 ൽ വിജയിച്ച സോളി സണ്ണി, വാർഡ് 7 വെള്ളികുളത്ത് വിജയിച്ച സ്വപ്ന വർഗീസ് എന്നിവർക്കാണ് സ്വീകരണം നൽകിയത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments