ഇലവീഴാപൂഞ്ചിറ മലനിരയിൽ വൻ തീപിടുത്തം. ഉച്ചയോടെയാണ് തീ പടർന്നത്. തരിശു ഭൂമിയിലെ ഉണങ്ങിയ പുല്ലിലാണ് തീ പടർന്നത്. ക്രിസ്തുമസ് അവധി പ്രമാണിച്ച് ഇവിടെ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
തീ ആളിപ്പടർന്നതോടെ പ്രദേശത്ത് ഉണ്ടായിരുന്നവർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും 2 ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർഫോഴ്സ് ഒരു യൂണിറ്റ് തീ അണച്ച ശേഷവും അവിടെ തുടരുന്നുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments