Latest News
Loading...

കൊള്ളക്കാരെയും, പീഡകരെയും പരാജയപ്പെടുത്തണം - മേജർ രവി



ശബരിമലയിൽ ആചാര ലംഘനത്തിന്ന് നേതൃത്വം നൽകുകയും, ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും ചെയ്ത പിണറായി സർക്കാരിനുള്ള പ്രതികരണം തെരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകനും, മുൻ സൈനികനുമായ മേജർ രവി ആവശ്യപ്പെട്ടു. കോട്ടയം ജില്ലാപഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൻ ഡി എ സ്ഥാനാർഥി ബീനാമ്മ ഫ്രാൻ‌സിസിന്റെ തെരഞ്ഞെടുപ്പ് പര്യാടനത്തിന്റെ സമാപന സമ്മേളനം പനച്ചിപ്പാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



.ഒരു വശത്തു സ്ത്രീ പീഡനക്കാരും മറുവശത്ത് കൊള്ളക്കാരും ആണ് കേരളത്തിലെ ഭരണ പ്രതിപക്ഷ മുന്നണികളിൽ ഉള്ളത്. സാധാരണക്കാർക്ക് നൽകുന്ന ക്ഷേമ പദ്ധതികൾ കേരള സർക്കാർ ആട്ടിമറിച്ചു ജനദ്രോഹം നടത്തുകയാണ് സംസ്ഥാന സർക്കാർ. ഇവർക്ക് കുടപിടിക്കുകയാണ് പ്രതിപക്ഷം. കേരളം വിട്ടാൽ ഇവിടുത്തെ ഭരണ പ്രതിപക്ഷ കക്ഷികൾ ഒരേ മുന്നണിയാണ് മേജർ രവി കൂട്ടിച്ചേർത്തു.


.ബി ജെ പി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. ഷോൺ ജോർജ്, സംസ്ഥാന സമിതിയംഗം അഡ്വ. പി ജെ തോമസ്, മണ്ഡലം പ്രസിഡന്റ്‌ ജോജിയോ തോമസ്, ബീനാമ്മ ഫ്രാൻസിസ്,  


.ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌ സ്ഥാനാർഥികൾ തുടങ്ങിയവർ സംസാരിച്ചു. ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ ബി പ്രമോദ്, ആർ. സുനിൽകുമാർ, ജിനോയ് കടപ്ലാക്കൽ, ബേബിച്ചൻ ആലക്കപ്പറമ്പിൽ, രാമകൃഷ്ണൻ കളരിക്കൽ, ഷിബു സ്‌കറിയ മങ്ങാട്ട്, തുടങ്ങിയവർ നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments