Latest News
Loading...

ബിജെപി പ്രതിഷേധസമരം നടത്തി



ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ മാനത്തൂർ പറത്താനത്ത് കുടിവെള്ള പദ്ധതിയുടെ അംഗങ്ങളായ നിർധനരായ കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ച് പദ്ധതി ഉദ്ഘാടനം ഇന്ന്  നടത്തുമ്പോൾ കുടിവെള്ളം ലഭിക്കാത്ത കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മാനത്തൂർ പള്ളി ജംഗ്ഷനിൽ ബിജെപി പ്രതിഷേധസമരം നടത്തി. കുടിവെള്ളം എല്ലാവരുടെയും അവകാശമാണെന്നും അത് നിഷേധിക്കുന്നത് ആർക്കും ഭൂക്ഷണമല്ലെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. 



.ജനങ്ങളെ വിലകുറച്ച് കാണുന്ന ഇവർ ഇങ്ങനെയാണോ ജനസേവനത്തിന് ഇറങ്ങുന്നതെന്നും ഇങ്ങനെ ഇടുങ്ങിയ ചിന്താഗതി ഉള്ളവരെ വിജയിപ്പിച്ച് വിട്ടതാണ് നാടിന് ആപത്തെന്നും ഇത്തരക്കരെ സമൂഹം അകറ്റി നിറുത്തേണ്ടത് ആവശ്യമാണെന്നും ബിജെപി നേതാവ് ബിനീഷ് മാനത്തൂർ പറഞ്ഞു. 

  പ്രതിക്ഷേധ സമരം ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി. ആർ, ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മറ്റി അംഗം റോജൻ ജോർജ്, സാജൻ കടനാട്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് ജെയിംസ്മാത്യു. കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ, ഒബിസി മോർച്ച ജില്ല വൈസ് പ്രസിഡണ്ട് NK രാജപ്പൻ. തുടങ്ങിയവർ പ്രസംഗിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments