Latest News
Loading...

താഷ്‌കന്റ് കുടിവെള്ളപദ്ധതി നാടിനു സമര്‍പ്പിച്ചു.



എലിക്കുളം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍പ്പെട്ട 100 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്‌നത്തിന് ശ്വാശതപരിഹാരമാകുന്ന താഷ്‌കന്റ് കുടിവെള്ളപദ്ധതിയുടെ ഒന്നാംഘട്ടപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പദ്ധതി നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ പദ്ധതിവിഹതമായ 10 ലക്ഷം രൂപയും ചേര്‍ത്ത് 25 ലക്ഷം ഉപയോഗിച്ചാണ് കിണര്‍, മോട്ടോര്‍പുര, വാട്ടര്‍ടാങ്ക്, പമ്പിംഗ് മെയിന്‍, ഇലക്ട്രിക് മെയിന്‍, ഭാഗികമായ വിതരണപൈപ്പുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 


പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. കിണറിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്ത തോമസ് പുള്ളോലിനെയും വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം സംഭാവന ചെയ്ത ദീപ വയലില്‍പടിഞ്ഞാറേതിലിനെയും യോഗത്തില്‍ വച്ച് ആദരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ജീരകത്ത്, യമുനാ പ്രസാദ് , എം.എസ്. രാധാകൃഷ്ണന്‍, സന്ദീപ് ലാല്‍, ശശികുമാര്‍, റെജീന, ശുശീല പണിക്കര്‍, എന്നിവര്‍ പ്രസംഗിച്ചു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments