പരിശുദ്ധ ഗ്വാഡ ലൂപ്പെ മാതാ റോമൻ കത്തോലിക്കാ ദൈവാലയത്തിൽ മധ്യസ്ഥ തിരുനാളിനോട് അനുബന്ധിച്ച് ഗ്വാഡ ലൂപ്പെ കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 2 വരെ നടക്കുമെന്ന് ദൈവാലയ അധികൃതർ പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ഒരുക്കമായി ബ്രദർ പാപ്പച്ചൻ പള്ളത്തു നയിക്കുന്ന ഗ്വാഡ ലൂപ്പെ കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 2 വരെ തീയതികളിൽ നടക്കും. തിരുനാളിന്റെ ആരംഭ ദിവസമായ ഡിസംബർ മൂന്നിന് രാവിലെ 10.45 ന് പരിശുദ്ധ ഗ്വാഡ ലൂപ്പെ മാതാവിന്റെ തിരുസ്വരൂപങ്ങളും തിരുനാൾ കൊടിയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പാലാ വലിയപാലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ദൈവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തിരുസ്വരൂപങ്ങൾക്ക് സ്വീകരണം നൽകും.
.ജപമാലക്ക് ശേഷം തിരുനാൾ കൊടിയേറ്റ് നടക്കും. പട്ടിത്താനം ഫൊറോന വികാരി .ഫാദർ ആഗസ്റ്റിൻ കല്ലറയ്ക്കൽ കാർമികത്വം വഹിക്കും. ഡിസംബർ നാലാം തീയതി ആത്മാഭിഷേക ദിനം. നവീകരണ ധ്യാനത്തിനും രോഗ ശാന്തി ശുശ്രൂഷയ്ക്കും മഞ്ഞുമ്മേൽ സി ആർ സി ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ജോർജ് കടപ്പുറത്ത് തയ്യിൽ നേതൃത്വം വഹിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലി, പ്രസംഗം, നൊവേന എന്നിവയ്ക്ക് മണ്ണയ്ക്ക നാട് വികാരി ഫാദർ തോമസ് പഴവക്കാട്ടിൽ കാർമികത്വം വഹിക്കും. ഡിസംബർ 12 ന് പ്രധാന തിരുനാൾ ദിനം വൈകിട്ട് 4.30 ന് തിരുനാൾ സമൂഹ ബലി നടക്കും. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ കാർമികത്വം വഹിക്കും.
.മറ്റുർ വികാരി ഫാദർ ജേക്കബ് മഞ്ഞളി പ്രസംഗം നടത്തും. തിരുനാൾ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആശിർവാദം, കോടിയിറക്കൽ, സ്നേഹവിരുന്ന് എന്നിവ നടക്കും. തുടർന്ന് 6.30ന് വിവിധ കലാപരിപാടികൾ നടക്കും. പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ, സെക്രട്ടറി എബിൻ ജോസഫ് മരുതോലിൽ, ജനറൽ കൺവീനർ മാമച്ചൻ പള്ളിപ്പറമ്പിൽ, ജൂബി ജോർജ്, പി.വി ജോർജ് എന്നിവർ പങ്കെടുത്ത സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments