ഈരാറ്റുപേട്ടയിൽ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം അനസ് പാറയിൽ ഫേസ്ബുക്കിൽ രാജി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നല്‌കാത്തതിനെ തുടർന്നായിരുന്നു നീക്കമെന്നാണ് വിവരം. ഇത് വലിയ വിവാദ മായതോടെ അനസ് പോസ്‌റ്റ് പിൻവലിച്ചു. അതിനിടെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി അനസിന്റെ ഭാര്യ ബീമാ അനസിൻ്റെ പേരിൽ പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടു. നഗരസഭാ 26-ാം വാർഡ് കല്ലോലി ഡിവിഷൻ കൗൺസിലറാണ് അനസ്.
.വനിതാ സംവരണമായി മാറിയ വാർഡിൽ ഭാര്യക്ക് സീറ്റ് നല്‌കണമെന്ന് അനസ് ആവശ്യപ്പെട്ടിരുന്നു. വാർഡിൽ വോട്ട് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്ന് മറ്റൊരു കൗൺസിലറുടെ ഭാര്യയെ സ്ഥാനാർത്ഥിയാ ക്കാൻ നിശ്ചയിച്ചതിനെ തുടർന്നാണ് അനസ് വൈകാരികമായി നിലപാടെടുത്തത്. എല്ലാ ഔദ്യോഗിക സ്ഥാന ങ്ങളിൽ നിന്നും രാജിവെയ്ക്കുന്നു എന്നായിരുന്നു പോസ്‌റ്റ്. ഇത് വലിയ വാർത്തയായി മാറിയതോടെ പോസ്‌റ്റ് പിൻവലിക്കുകയായിരുന്നു. അടിയുറച്ച പാർട്ടി പ്രവർത്തകനായി തുടരുമെന്നാണ് അനസ് മറ്റൊരു ഫേസ്‌ബുക്ക് പോസ്‌റ്റിന് താഴെ പിന്നീട് കുറിച്ചത്.
നഗരസഭയിലെ സിപിഎം പാർലമെൻ്ററി പാർട്ടി ലീഡർ കൂടിയാണ് അനസ് പാറയിൽ മുൻപ്, ഒരു ഫോൺ സം ഭാഷണത്തിനിടെ അരുവിത്തുറയ്ക്ക് പകരം ഈരാറ്റുപേട്ട എന്ന് അനസ് തിരുത്തി സംസാരിച്ചത് വലിയ വിവാദ മായിരുന്നു. ഇതേ തുടർന്ന് അനസിനെ ലോക്കൽ കമ്മറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മറ്റിയിലേയ്ക്ക് തരംതാഴ്ത്തി യിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയ്ക്ക് അനസ് പ്രചാരണം നടത്തുകയായിരുന്നുവെന്നാണ് പ്രാദേശിക നേതൃത്വം നല്‌കുന്ന വിശദീകരണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments