ഈരാറ്റുപേട്ട: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയും ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുമായി ചേർന്ന് സംഘടിപ്പിച്ച ‘ശുചിത്വ സംഗമം ആരവം 2025 ശ്രദ്ധേയമായി. ഫൗസിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും ഒത്തുചേർന്നു. നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുനിൽ കുമാർ സ്വാഗതമാശംസിച്ചു.
.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം. അബ്ദുൽ ഖാദർ, ഫാസില അബ്സാർ, അബ്ദുൽ ലത്തീഫ്, സുനിത ഇസ്മയിൽ, ഷൈമ റസാഖ്, ബോബി ജേക്കബ്, ഐസക് ജോൺ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന്, ശുചിത്വ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന മോട്ടിവേഷൻ ക്ലാസുകൾ നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എ.ആർ. അജിത, KSWMP സോഷ്യൽ എക്സ്പെർട്ട് ബിനു ജോർജ്, KSWMP എഞ്ചിനീയർ സിമി റോസ് ജോർജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ പങ്കെടുത്തവർക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ രാജൻ ടി. നന്ദി അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments