നവംബർ 5 , 6, 7 എന്നീ തീയതികളിൽ പാലാ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന പാലാ ഉപജില്ല കലോത്സവത്തിന്റെ സ്വാഗത സംഘത്തിന്റെ പ്രഥമയോഗം പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകർ,സംഘടനാ പ്രതിനിധികൾ,സെൻറ് തോമസ് സ്കൂളിലെ പി ടി എ അംഗങ്ങൾ തുടങ്ങിയ 101 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. പാലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ സജി കെ. ബി യുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിന്റെ ഉദ്ഘാടനം പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു
.കലോത്സവത്തിന്റെ ഭാഗമായ 14 അംഗ കമ്മിറ്റിയുടെ ഉദ്ഘാടനം പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ശ്രീ ബൈജു കൊല്ലംപറമ്പിൽ നിർവഹിച്ചു.യോഗത്തി എച്ച് എം ഫോറം സെക്രട്ടറി ശ്രീ ഷിബു മോൻ സെബാസ്റ്റ്യൻ കലോത്സവത്തിന്റെ നടത്തിപ്പ് ക്രമം, മാനുവൽ എന്നിവ വിശദീകരിക്കുകയും ചെയ്തു.
വിവിധ കമ്മിറ്റികൾക്ക് വേണ്ടി കലോത്സവം ജനറൽ കൺവീനർ ശ്രീ റെജിമോൻ മാത്യു, ജോയിൻ്റ് കൺവീനർ റവ ഫാ ജോസഫ് തെങ്ങുംപള്ളിയിൽ, പാലാ ബി പി ഒ രാജ്കുമാർ, മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി ബിജി ജോജോ,മുൻസിപ്പൽ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് ചീരാൻ കുഴിയിൽ, കൗൺസിലർ ലീനാ സണ്ണി,സാവിയോ കാവ് കാട്ട്,ആൻ്റോ പടിഞ്ഞാറക്കര ,ടോബിൻ അലക്സ്,അനൂപ് മറ്റം , റെന്നി സെബാസ്റ്റ്യൻ ജോബി കുളത്തറ ,ലിജോ ആനിത്തോട്ടം,പബ്ലിസിറ്റി കൺവീനർ ജിസ് കടപ്പൂർ ,അനിൽകുമാർ,ജിനോ ജോർജ്,ജിയോ മാനുവൽ,ബാബു പുതുപ്പറമ്പിൽ ,സുമേഷ് മാത്യു, മഞ്ജു റാണി രഞ്ചു മരിയ പി ടി എ പ്രസിഡൻ്റ് വി.എം തോമസ്, കലോത്സവം ഓഫീസിൽ ഇൻ -ചാർജ് രമ്യ തുടങ്ങിയവർ വിവിധ കമ്മിറ്റി പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, ചെയ്തു.
.യോഗത്തിൽ പാലാ പോലീസ്, ഫയർഫോഴ്സ്, ഇലക്ട്രിസിറ്റി, ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ്, 'റവന്യൂ വകുപ്പ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. 2500-ൽ പരം കുട്ടികൾ പങ്കെടുക്കുന്നകലോത്സവം പാലായുടെ ഉത്സവപ്രതീകമാക്കുവാൻ യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു. ഈ വർഷത്തെ കലോത്സവത്തിന്റെ പേരും ലോഗോയും കലോത്സവ വേദിയായ പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിക്കുന്ന എൻട്രിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുവാനും പബ്ലിസിറ്റി കമ്മിറ്റി തീരുമാനിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments