Latest News
Loading...

ജോസ് കെ മാണി എം പി SHLP സ്‌കൂളിലെ കുട്ടികളോടൊപ്പം :



രാമപുരം SHLP സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ  ജോസ് കെ മാണി എം പി സ്കൂൾ സന്ദർശിച്ചു .കൃഷി തോട്ടവും കാർഷിക പ്രവർത്തനങ്ങളും നേരിട്ട് കണ്ടു മനസിലാക്കിയ എം പി കുട്ടികളോട് സുദീർഘമായ സംവാദത്തിൽ ഏർപ്പെടുകയും ,കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ ഉള്ള സ്കൂൾ കൃഷിയെ പ്രശംസിക്കുകയും ചെയ്തു .കാർഷിക പ്രവർത്തനങ്ങൾക്കും പാഠ്യ പഠ്യേതര പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിക്കുന്ന മാനേജ്മെന്റിനെയും സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിസ്സ മാത്യൂസ് ,പി ടി എ ,അധ്യാപകർ എന്നിവരെ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു.


.പി ടി എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ ,പി ടി എ അംഗങ്ങളായ ഡെൻസിൽ അമ്പാട്ട് ,ബിനീഷ് ജോസഫ് ,ജിൻസ് ഗോപിനാഥ് ,ഹരീഷ് ,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു ജോൺ ,സ്മിത അലക്സ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട് ,എം പി ടി എ പ്രസിഡന്റ് ഡോണ ,നാദിയ ,അധ്യാപകരായ ജിബിൻ ,ജോബി ,ജോയൽ ,സാനിയ ,മാഗി ,ജീന ,ജിനു ,സിസ്റ്റർ ടെസ്സ എന്നിവർ സന്നിഹിതരായിരുന്നു


ബന്ദി പൂവിന്റെ വിളവെടുപ്പ്  സ്മിത അലക്സും ,പയർ വിളവെടുപ്പ്  ബൈജു ജോൺ പുതിയിടത്തു ചാലിലും ,വെണ്ട കൃഷിയുടെ വിളവെടുപ്പ്  സണ്ണി പോരുന്നകോട്ടും ,പാവൽ വിളവെടുപ്പ്  ജോസ് ക മാണി എം പി യും നിർവഹിച്ചു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments