Latest News
Loading...

ഡയപ്പർ മാലിന്യ ശേഖരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു



പാലാ നഗരസഭയിൽ ഡയപ്പർ മാലിന്യ ശേഖരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി.പി.ജോൺ സ്വാഗതവും, മരിയ സദനം ഡയറക്ടർ സന്തോഷ് ആമുഖ പ്രസംഗവും നടത്തി .


കൗൺസിലർമാരായ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ,മായ പ്രദീപ്, സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർമാരായ അനീഷ്.സി.ജി, ഉമേഷിത .പി .ജി, പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർമാരായ രഞ്ജിത് ചന്ദ്രൻ ,മഞ്ജു മോഹൻ, സോണി ബാബു ,അപകടകരമായ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് കരാറിലേർപ്പെട്ട ആ ക്രി ഇമ്പാക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments