Latest News
Loading...

കിഴതടിയൂര്‍ പള്ളിയില്‍ നൊവേന തിരുനാളിന് ഒക്ടോബർ 19 ന് കൊടിയേറും



 പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പാലാ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് ഒക്ടോബർ 19. ഞായറാഴ്ച കൊടിയേറും. ഒക്ടോബർ  28 നാണ് പ്രധാന തിരുനാള്‍.  19 ന് രാവിലെ 9.45ന് -റവ.ഡോ.ജോസ് കാക്കല്ലില്‍ കൊടിയേറ്റ് നിർവഹിക്കും തുടർന്ന് വിശുദ്ധ കുര്‍. നടക്കും..19 മുതല്‍ എല്ലാ തിരുനാൾ ദിനങ്ങളിലും പുലര്‍ച്ചെ 5.30, രാവിലെ ഏഴ്, 10, 12, ഉച്ചകഴിഞ്ഞ് മൂന്ന്, അഞ്ച്,  രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. വൈകുന്നേരം 6.30ന് ദേവാലയത്തില്‍ ജപമാലയും നടക്കും.  



.ഒക്ടോബർ26 ന് രാവിലെ 9.30 ന് തിരുസ്വരൂപ പ്രതിഷ്ഠ- മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നിർവഹിക്കും 27ന് വൈകുന്നേരം 4.30ന് പ്രസുദേന്തി സമര്‍പ്പണം. 6.30ന് ജപമാല പ്രദക്ഷിണം എന്നിവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ 28 ന് പുലര്‍ച്ചെ 5.15ന് നെയ്യപ്പ നേര്‍ച്ച 1 നടക്കും. . 10 ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകും. ഉച്ചക്ക് 12 ന് ആയിരങ്ങൾ പങ്കെടുക്കുന്ന തിരുനാള്‍, പ്രദക്ഷിണവും നടക്കും. 


.വികാരി ഫാ. തോമസ് പുന്നത്താനത്ത്, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, കൈക്കാരന്മാരായ പ്രഫ.കെ.കെ. ടോമി കട്ടുപ്പാറയില്‍, പ്രഫ. കെ.സി. ജോസഫ് കൂനംകുന്നേല്‍, ജോജി ജോര്‍ജ് പൊന്നാടംവാക്കല്‍, ടോമി സെബാസ്റ്റ്യന്‍ ഞാവള്ളിമംഗലത്തില്‍, ' കണ്‍വീനര്‍മാരായ സോജന്‍ കല്ലറക്കല്‍, പ്രഫ. ജോസഫ് മറ്റം, പോളച്ചന്‍ പകലോമറ്റം, ജിബിന്‍ ബേബി മൂഴിപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. പള്ളിവികാരി ഫാദർ തോമസ് പുന്നത്താനത് കൈക്കാരന്മാർ ആഘോഷ കമ്മറ്റി ഭാരവാഹികൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments