പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിന്റെ ഈ വർഷത്തെ ന്യൂസ് ബുള്ളറ്റിൻ ലാന്റേൺ 2k25 സെന്റ്. അൽഫോൻസാ പള്ളി വികാരി റവ. ഫാ. അലക്സ് പൈകട പ്രകാശനം ചെയ്തു. ഈ വർഷത്തെ ശാസ്ത്ര - ഭാഷാ എക്സിബിഷൻ Ignite '25 നോട് അനുബന്ധിച്ചു നടന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. സിസ്റ്റർ ഡെയ്സി ന്യൂസ് ബുള്ളറ്റിന്റെ ആദ്യ ലക്കം റവ. ഫാ. അലക്സ് പൈകടയ്ക് കൈമാറി .
.സ്കൂൾ പ്രിൻസിപ്പൽ റവ.
സി. സുനിത, പിടിഎ പ്രസിഡന്റ് ശ്രീ അനിൽ സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് ശ്രീ. അലക്സ് ടെസ്സി ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരോടൊപ്പം വിദ്യാർഥികളും മാതാപിതാക്കളും സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളോടൊപ്പം, അധ്യാപകരായ ശ്രീ. ജേക്കബ് തോമസ്, തമ്പു ട്രീസാ, സിജോ ജോസഫ്, കരോൾ വി. ഗ്രഹാം എന്നിവർ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കുന്നതിനു നേതൃത്വം വഹിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments