Latest News
Loading...

സമർപ്പിതർ സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യുന്നവർ മാർ ജേക്കബ് മുരിക്കൻ.



വൈദികരും സന്യസ്തരും സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്ത് ക്രിസ്തുവിന്റെ സുവിശേഷ പ്രഘോഷകരായി ജീവിക്കുന്നവരാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ.  ഫാദർ ജോസ് പ്രകാശ് മണ്ണൂരെട്ടൊന്നിലിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജൂബിലി സമ്മേളനം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 


സി എസ് ടി അസിസ്റ്റന്റ് ജനറൽ ഫാദർ ജോർജ് ആറാഞ്ചേരി  അധ്യക്ഷത വഹിച്ചു.ഫാദർ ജോസ് തടത്തിൽ സി എസ് ടി, പൂവത്തോട് പള്ളി വികാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ്‌ സ്കറിയാച്ചൻ പൊട്ടനാനി,ഫാദർ ജോർജ് ചേപ്പില്ല,  എം എം മാനുവൽ,  അഡ്വ. അബേഷ് അലോഷ്യസ്, അഡ്വ. എം എം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments