Latest News
Loading...

നവീകരിച്ച പ്രവിത്താനം അംഗൻവാടി ഉദ്ഘാടനം ചെയ്തു.


പ്രവിത്താനം : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം പതിനൊന്നാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം നടത്തി. 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിലുള്ള അംഗൻവാടിയുടെ മുകൾ നിലയിൽ ഹാളും താഴെ വരാന്തയും ചുറ്റുമതിലുമാണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്. രണ്ടര വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് പുതിയ അംഗൻവാടി കെട്ടിടം നിർമ്മിച്ചത്. 


ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായലിൻസി സണ്ണി, സുധാ ഷാജി ,ബേബി തറപ്പേൽ, സുധൻ കിഴക്കേടത്ത് കരോട്ട്, സി.ഡി ദേവസ്യ ചെറിയ മാക്കൽ, മാത്യു തറപ്പേൽ, ഗോപി മണക്കാട്ട്, ജെമിനി കൂടമറ്റത്തിൽ, റോമി തറപ്പേൽ, എ.റ്റി. ജോസഫ്, ജിമ്മിച്ചൻ ചന്ദ്രൻ കുന്നേൽ, സിന്ധു അമ്പാറ കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments