Latest News
Loading...

55 ലക്ഷം രൂപയുടെ തട്ടിപ്പ്. പ്രതി അറസ്റ്റിൽ.



55 ലക്ഷം രൂപയുടെ ഷെയർ ട്രേഡിങ് തട്ടിപ്പ് പ്രതി അറസ്റ്റിൽ. പാലാ രാമപുരം ഏഴാച്ചരി സ്വാദേശിയിൽ നിന്നാണ് പണം തട്ടിയത്.  കോഴിക്കോട് നടുവണ്ണൂർ ചെറിയ പറമ്പിൽ അമ്മദ് മകൻ സുബൈർ നെയാണ്  സൈബർ ക്രൈം പോലീസ് സ്റ്റേഷൻ IP SHO ഹണി K ദാസ്, ASI ഷൈൻ കുമാർ, സജീവ് കുമാർ, SCPO ശ്രീജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘം കോഴിക്കോട്ടു നിന്നും പിടികൂടിയത്.   07- 05 -2025 മുതൽ 31-05 -2025 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.



ഫയേഴ്‌സ് സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്റ് ന്റെ ഷെയറുകളിൽ ട്രൈഡ് നടത്തി ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രാമപുരം ഏഴാച്ചേരി സ്വദേശിയിൽ നിന്നും പലതവണകളായി പല അക്കൗണ്ടുകളിലേക്ക് ആയി ആകെ 5539222/- രൂപ വാങ്ങിയെടുത്ത ശേഷം മുതലോ ലാഭമോ നൽകാതെ വിശ്വാസവഞ്ചന നടത്തി തട്ടിയെടുക്കുകയായിരുന്നു. 


സംഭവത്തിൽ രാമപുരം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പരാതിയിൽ രാമപുരം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും  തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ തുടരന്വേഷണം നടത്തുകയും ആയിരുന്നു.  വിശദവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ പ്രതി കോഴിക്കോട് ജില്ലയിൽ ഉണ്ടെന്ന് മനസ്സിലാവുകയും അന്വേഷണസംഘം കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments