പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജിന്റെ നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പിന് അനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. കട്ടപ്പന മേരികുളം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ചാണ് ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്.
.ജീവിതത്തെ നശിപ്പിക്കുന്ന ലഹരിപദാർത്ഥങ്ങളെ ഉപേക്ഷിക്കുന്നതിനും ജീവിതത്തിൽ നല്ല ശീലങ്ങൾ പുലർത്തുന്നതിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലി നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് മേരികുളം, മാട്ടുക്കട്ട സ്ഥലങ്ങളിൽ നടത്തിയ ബോധവൽക്കരണ റാലിയും തുടർന്ന് മേരികുളം ടൗണിൽ നടത്തിയ ഫ്ലാഷ് മോബും ജനങ്ങൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments