Latest News
Loading...

കൊങ്ങോല കടവ് പാലം തകർച്ചയിൽ


മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ കൊങ്ങോല കടവ് പാലം അപകടാവസ്ഥയിൽ. പാലത്തിൻറെ അടിവശത്ത് കോൺക്രീറ്റ് അടർന്നു പോയി കമ്പികൾ തെളിഞ്ഞുനിലയിലാണ്. അടിഭാഗത്ത് കോൺക്രീറ്റ് പൂർണമായും പൊളിഞ്ഞതോടെ കമ്പികൾ എല്ലാം പുറത്തു കാണാം. പാലത്തിൻറെ അപകടാവസ്ഥ വർദ്ധിച്ചതോടെ ഇതുവഴി ഭാരവാഹനങ്ങൾ കടന്നുപോകുന്നത് പഞ്ചായത്ത് നിരോധിച്ചു.


.1982 ൽ പൂർത്തീകരിച്ചതാണ് കൊങ്ങോല കടവ് പാലം. കാലപ്പഴക്കത്തിൽ പാലം അപകടാവസ്ഥയിൽ ആവുകയായിരുന്നു. ഭാരമേറിയ വാഹനങ്ങൾ കയറിയാൽ പാലം താഴെ വീഴാനുള്ള സാധ്യതയും നിലവിലുണ്ട്.


.അതേസമയം ഭാരവാഹനങ്ങൾ നിരോധിച്ച് പഞ്ചായത്തിന്റെ ബോർഡ് ഇവിടെ സ്ഥാപിച്ചു എങ്കിലും രാത്രികാലങ്ങളിൽ ഇതുവഴി ഭാരവണ്ടികൾ കടന്നുപോകുന്നതായി ആക്ഷേപമുണ്ട്. ടോറസ് ലോറികൾ അടക്കം കടന്നുപോകുന്നത് പാലത്തിൻറെ തകർച്ചയ്ക്ക് ആക്കം കൂട്ടും. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അടക്കമുള്ള വാഹനങ്ങളുടെ സഞ്ചാരം ഇതോടെ തടസ്സപ്പെടുകയും ചെയ്യും. പാലം പുനർ നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹനങ്ങളുടെ യാത്ര കർശനമായി നിരോധിക്കണമെന്നും ആണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments