സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 45ാമത് കൗൺസിൽ സമ്മേളനം 2025 സെപ്റ്റംബർ 03,04 (ബുധൻ, വ്യാഴം) തീയതികളിൽ മേലുകാവുമറ്റം എച്ച്ആർഡിറ്റി സെൻ്ററിൽ നടക്കും. മഹായിടവക ബിഷപ് വി.എസ്.ഫ്രാൻസിസ് തിരുമേനി അധ്യക്ഷത വഹിക്കും. ‘ശക്തിപ്പെടുവിൻ പോരാടുവിൻ’ എന്നതാണ് ചിന്താവഷയം. സിഎസ്ഐ മോഡറേറ്റർ ബിഷപ് ഡോ. പ്രഫ. രൂബൻ മാർക്ക്, നവാഭിഷിക്ത ബിഷപ്പുമാരായ റവ. ജോസ് ജോർജ് (കൊല്ലം - കൊട്ടാരക്കര), റവ. കുര്യൻ പീറ്റർ (കൊച്ചി) എന്നീ തിരുമേനിമാർക്ക് സ്വീകരണം നൽകും.
.ഇന്ത്യയിലെ വിവധയിടങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടാകുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെയുള്ള നിലപാട് കൗൺസിലിൽ ചർച്ചയാകും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ സഭയുടെ രാഷ്ട്രീയനിലപാടും കൗൺസിൽ ചർച്ച ചെയ്യും. മലയോര മേഖലകളിൽ രൂക്ഷമായ വന്യമൃഗശല്യം ഇല്ലാതാക്കാൻ നടപടിയെടുക്കണണെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും.
.കേരള ഗവൺമെൻറ് സർവീസ് പെരുമാറ്റ (ഭേദഗതി) ചട്ടങ്ങൾ നിയമത്തിൽ കൂട്ടിച്ചേർത്ത് 67 (A)നിയമം റദ്ദു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുന്നയിക്കും. സംസ്ഥാനത്ത് നിയമങ്ങൾ ലഘൂകരിച്ചുകൊണ്ട് ജനവാസ മേഖലകളിൽ പാറഖനത്തിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments