ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. അഭിജിത്തിനെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഗോവയിൽ ആയിരുന്ന സഹോദരൻ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒരു സഹോദരി കൂടി ഉണ്ട്. സംസ്കാരകർമ്മങ്ങൾ നാളെ നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments