Latest News
Loading...

മുതിർന്ന അധ്യാപകന് ആദരം



പെരിങ്ങുളം: അധ്യാപകദിനാഘോഷങ്ങളുടെ ഭാഗമായി പെരിങ്ങുളം സെന്റ് ആഗസ്റ്റിൻസ് സ്കൂളിൽ നിന്നും വിരമിച്ച ഏറ്റവും മുതിർന്ന അധ്യാപകനായ ഇടയോടിയിൽ ശ്രീ എബ്രഹാം (അവിരാ സാർ) സാറിനെ ആദരിച്ചു.


സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ.ഫാ. സജി അമ്മോട്ടുകുന്നേൽ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ്, സഹ അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ആദരവു അർപ്പിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. 


.ദീർഘകാലം അധ്യാപനരംഗത്ത് സമർപ്പണത്തോടെ സേവനം അനുഷ്ഠിച്ച എബ്രഹാം സാറിന്റെ സംഭാവനകൾ എല്ലാവരും സ്മരിക്കുകയും, അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും ആശംസകളും നേരുകയും ചെയ്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments