Latest News
Loading...

കുടുംബശ്രീ വാർഷികാഘോഷവും സാംസ്കാരിക റാലിയും



തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ വാർഷികാഘോഷവും സാംസ്കാരിക റാലിയും നടന്നു. തീക്കോയി സ്തംഭം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക റാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ് ചെയ്തു. തുടർന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം
 ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.



ചടങ്ങിൽ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷനായിരുന്നു. സിഡിഎസ് വൈസ് ചെയർപേഴ്സൺ റീത്താമ എബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങിൽ കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് ദിവാകർ മുഖ്യപ്രഭാഷണം നടത്തി. 


.സി ഡി എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ്, ക്ഷേമകാരി സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ മോഹനൻ കുട്ടപ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, മാളൂ ബി മുരുകൻ, സിബി ടി ആർ, രതീഷ് പി എസ്, സിറിൽ റോയ്, കവിതാ രാജു, ദീപാ സജി, 


.ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു മോൾ, കുടുംബശ്രീ മെമ്പർ സെക്രട്ടറി സജി പി ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിനോട്‌ അനുബന്ധിച്ച് വിവിധ കലാപരിപാടികളും വിവിധ മേഖലകളിൽ വിജയം നേടിയ കുടുംബശ്രീകൾക്കുള്ള സമ്മാനദാനവും നടന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments