Latest News
Loading...

അത്തപ്പൂക്കള - പുഞ്ചിരി മത്സരം പാലായിൽ ആഗസ്റ്റ് 30 ന്


വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ അത്ത പൂക്കളമത്സരവും പുഞ്ചിരിമത്സരവും ഓഗസ്റ്റ് 30 പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. അത്തപ്പൂക്കളമത്സരം വിജയികൾക്ക് ഒന്നാം സമ്മാനമായി സോമതീരം ആയുർവേദ റിസോർട്ട്, തിരുവനന്തപുരം നല്‌കുന്ന 25001/- രൂപ, രണ്ടാം സമ്മാനം ഹോട്ടൽ ഗ്രാൻ്റ് കോർട്ട്യാർഡ് പാലാ നല്‌കുന്ന 15001/- രൂപ, മൂന്നാം സമ്മാനം പവിത്ര സിൽക്‌സ് പാലാ നല്‌കുന്ന 10001/- രൂപയും പുഞ്ചി രി മത്സര വിജയികൾക്ക് എസ്. ഡബ്ല്യൂ.എ. നല്‌കുന്ന ഡയമണ്ട് റിംഗ്സ്, വൈപ്പന ജൂവല്ലറി പാലാ നല്‌കുന്ന ഗോൾഡ് റിംഗ്, പങ്കജ് ജൂവല്ലറി നല്‌കുന്ന ഗോൾഡ് ലോക്കറ്റ് എന്നിവ വിതരണം ചെയ്യും.






30 ന് രാവിലെ 10 മണിക്ക് അത്തപ്പൂക്ക ളമത്സരവും 4 മണിക്ക് പൂഞ്ചിരി മത്സരവും നടക്കും. തുടർന്ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാ ക്കൾക്ക് സ്വീകരണം, സമ്മാനദാനം എന്നിവ ടൗൺഹാളിൽ നടക്കും. പ്രമുഖ രായ വ്യക്തികൾ സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കും. വിജയികൾക്ക് സിനിമാതാരം അഞ്ജലി നായർ സമ്മാനവിതരണം നിർവ്വഹിക്കും.



.
വാർത്താസമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ പ്രസിഡൻ്റ് അഡ്വക്കേറ്റ് സന്തോഷ് മണർകാട്, സെക്രട്ടറി ബെന്നി മൈലാടൂർ, തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് പി. എം അബ്ദുള്ള ഖാൻ , ജോർജ് വലിയപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments