Latest News
Loading...

സർക്കാർ നയത്തിനെതിരെ പ്രതിഷേധം



തീക്കോയി: ഭിന്നശേഷി നിയമനത്തിന്റെ പേരിൽ വർഷങ്ങളായി എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ ശക്തമായ പ്രതിഷേധം. തീക്കോയി സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപക -അനധ്യാപകർ ഒന്നു ചേർന്നാണ് കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി പ്രതിഷേധം നടത്തിയത് .




.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ക്രൈസ്തവ മാനേജ്മെൻറ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ സർക്കാർ പുലർത്തുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ ശക്തമായ പ്രമേയം പാസാക്കി .വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അനേകം അധ്യാപകരോടുള്ള പിന്തുണ യോഗം പ്രഖ്യാപിച്ചു.അനുകൂല തീരുമാനം വരുന്നതുവരെയും സമരപരിപാടികളുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചു .


.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോ സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ഫാ. ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു .ശനിയാഴ്ച കോട്ടയത്ത് വച്ച് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുവാനും തദവസരത്തിൽ തീരുമാനിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments