Latest News
Loading...

മാർ ആഗസ്തീനോസ് കോളേജിൽ വിപുലമായ ഓണാഘോഷം


രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിപുലമായ ഓണാഘോഷം നടത്തി.  കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നിരവധി ഓണമത്സര പരിപാടികളാണ്  നടത്തിയത് . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും,  ഇരുനൂറോളം വിദ്യാർഥിനികളും, അധ്യാപികമാരും പങ്കെടുത്ത മെഗാ തിരുവാതിരയും, വടംവലി ഉൾപ്പടെയുള്ള വിവിധ മത്സരങ്ങളും  ആഘോഷപരിപാടികൾ ആകർഷകമാക്കി.



കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്,  അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർമാരായ  രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , സ്റ്റാഫ് കോർഡിനേറ്റർമാരായ  ജോബിൻ പി മാത്യു, ഷീബ തോമസ്, സുമേഷ് സി എൻ, ഷിബു കല്ലറക്കൽ ,കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി, ജെനറൽ സെക്രട്ടറി  ജയലക്ഷ്മി  ഇ എസ്  തുടങ്ങിയവർ നേതൃത്വം നൽകി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments