പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷൻ റോഡിലുള്ള റോയൽ പെറ്റൽസ് പൂക്കടയുടെ പുറകിലായിട്ടാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കുറിച്ചിത്താനം സ്വദേശി രതീഷാണ് ജീവനൊടുക്കിയ യുവാവ്.
.കെട്ടിട ഉടമയും, കുടുംബാംഗങ്ങളുമാണ് പുലർച്ചെ തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. പാലാ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments