ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്
എതിരായി വ്യാജ പ്രചാരണം നടത്തിയവർക്ക് എതിരെ പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയതയും ബാങ്കിനും പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച കക്ഷികൾക്ക് എതിരെ ഹൈക്കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്യുന്നതിന് ഉള്ള നടപടികൾ കൈക്കൊണ്ടതായും. ശക്തമായ പ്രചാരണവും നിയമ നടപടികളും ആയി മൂന്നോട്ട് പോകുമെന്നും ബാങ്ക് പ്രസിഡന്റ് റ്റോമി ഫ്രാൻസിസ് പൊരിയത്ത്, ഡയറക്ടർ ബോർഡ് മെമ്പർമാർ എന്നിവർ അറിയിച്ചു.
സഹകരണ ഡിപ്പാർട്മെന്റിൽ നിന്ന് എല്ലാ സാമ്പത്തിക വർഷവും നടത്തുന്ന ഓഡിറ്റിൽ നിന്ന് സെക്രെട്ടറിക്ക് എതിരെയോ ബാങ്കിന് എതിരെയോ യാതൊരുതരത്തിലുള്ള പരാതികളോ ആക്ഷേപങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജോസഫ് തോമസ് മൂലേച്ചാലിൽ 19.03.2014-ൽ വസ്‌തു ഈട് വച്ച് വായ്പ്‌പ എടുക്കുകയും 12.03.2019-ൽ വായ്‌പ അടച്ചു തീർക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ ബാങ്കുമായിട്ട് യാതൊരുവിധ പണമിടപാടുകൾ നടത്തിട്ടുമില്ല. ബാങ്കിന്റെ ഓഹരി ഉടമകളിൽ നിന്നു മാത്രമേ ഡിപ്പോസിറ്റ് വാങ്ങിട്ടുള്ളു.സഹകരണ രജിസ്ട്രാർ പുറപ്പെടുപ്പിക്കുന്ന ഉത്തരവ് പ്രകാരമുള്ള നിക്ഷേപ നിരക്ക് അനുസരിച്ചാണ് സ്വീകരിച്ചിരിക്കുന്നത്. നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള വർഷവും ഡിപ്പാർട്മെന്റ് മുഖേന തിട്ടപ്പെടുത്തിട്ടുള്ളതാണ്. കണക്ക് നിക്ഷേപം എല്ലാ
സഹകരണ രജിസ്ട്രാറുടെ ഉത്തരവ് അനുസരിച്ചാണ് ചൂണ്ടച്ചേരി ബാങ്ക് CLASS I Special Grade ബാങ്കായിട്ട് പ്രവർത്തിക്കുന്നത്. സഹകരണ രജിസ്ട്രാർ പുറപ്പെടുപ്പിക്കുന്ന ശമ്പള സ്കെയിൽ അനുസരിച്ച് മാത്രമാണ് ജീവനക്കാർക്ക് ശബളം നല്കിട്ടുള്ളത്. ബാങ്കിൽ നിയമിച്ചിട്ടുള്ള ജീവനക്കാർ അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചും മാനദാണ്ഡ പ്രകാരമുള്ള പ്രായം കണക്കാക്കിയും സഹകരണ രജിസ്ട്രാറുടെ ഉത്തരവ് അനുസരിച്ചും മാത്രമാണ് ഓരോ നിയമനവും ബാങ്ക് നടത്തിയിട്ടുള്ളത്.
ഡിപ്പോസിറ്റ്/വായ്എന്നിവയ്ക്ക് കാലാ കാലങ്ങളിൽ രജിസ്ട്രാർ പുറപ്പെടുപ്പിക്കുന്ന സർക്കുലർ പ്രകാരമുള്ള പലിശ നിരക്ക് മാത്രമാണ് ഈടാക്കിട്ടുള്ളത്. ബാങ്കിൽ അംഗത്വം ഉള്ളവർക്ക് ബാങ്കിൽ നേരിട്ട് വന്ന് മാത്രമേ സ്വർണം പണയം വയ്ക്കുവാൻ സാധിക്കുകയുള്ളു.. ബാങ്കിൽ ഒരു വായ്‌പ അപേക്ഷ പാസ്സായി കഴിഞ്ഞാൽ അത് എത്ര രൂപയ്ക്കണോ ഭരണ സമിതി അനുവദിച്ചത് പ്രകാരം സബ് രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്യുകയും അത് സബ് രജിസ്ട്രാർ VERIFY ചെയ്‌താണ് APPROVAL ആക്കുന്നത്. പിന്നിട് ബാദ്ധ്വാത സർട്ടിഫിക്കറ്റ് എടുത്താണ് കക്ഷികൾക്ക് വായ്‌പ അനുവദിക്കുന്നത്. ഇതുവരെ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത ആർക്കും അവരവരുടെ അപേക്ഷ പ്രകാരം ഒരു സ്റ്റേറ്റ്മെന്റും കൊടുക്കാതെ ഇരുന്നിട്ടില്ല.
ചൂണ്ടച്ചേരി ബാങ്കിൽ ചിട്ടി പിടിച്ച് വായ്‌പയായി കൈപ്പറ്റുന്നവർ അതാതു തവണ ദിവസം മുതൽ 5 ദിവസത്തേക്ക് യാതൊരു പലിശയും ഈടാക്കുന്നില്ല.മറ്റു ബാങ്കുകളിൽ വിത പലിശ നഷ്ടപ്പെടുമ്പോൾ നമ്മുടെ ബാങ്കിൽ വീത പലിശ നഷ്ടപ്പെടുന്നില്ല.സഹകരണ ഡിപ്പാർട്ടമെന്റ് പുറപ്പെടുപ്പിക്കുന്ന പലിശ നിരക്ക് മാത്രമാണ് ചിട്ടിക്ക് ഈടാക്കുന്നത്..
ബാങ്കിന്റെ ബൈലോ പ്രകാരം മാത്രമാണ് മെമ്പർഷിപ്പ് അനുവദിക്കുന്നതും വായ്‌പ നൽകുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ചെയ്തിട്ടുള്ളു. ബാങ്കിൽ സ്വർണ പണയം കൊടുക്കുമ്പോൾ എല്ലാ മാസവും GOLD APPRAISER, DEPARTMENT INSPECTOR അസിസ്റ്റന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.അതിനു ഇതുവരെ യാതൊരു വിധത്തിലുള്ള പരാതികളോ വന്നിട്ടില്ല.
ബാങ്കിൽ നിന്ന് വായ്‌പ എടുത്ത് കുടിശ്ശികയായ ആളുകൾക്ക് എതിരെ കർശന ജപ്‌തി നടപടികളുമായി നേരിൽ കാണുവാൻ ഭരണസമിതിയുടെ അനുവാദത്തോടുകൂടി സെക്രെട്ടറിയും മറ്റ് ജീവനക്കാരും ഫീൽഡിൽ പോകുന്നതുകൊണ്ടും ആണ് സെക്രട്ടറി പലപ്പോഴും ബാങ്കിൽ ഉണ്ടാവാത്തത്. ബാങ്കിൽ ഇന്നുവരെ ഒരു തരത്തിലുള്ള ക്രമക്കേടുകളും സംഭവിച്ചിട്ടില്ലാത്തതുമാണ്. കൃത്യമായി നിക്ഷേപരോ വായ്‌പ എടുത്തവരോ നേരിട്ട് വന്നാണ് ബാങ്കിൽ ഇടപാടുകൾ നടത്തുന്നത്. ബാങ്കിൽ നിന്ന് 2011 കാലഘട്ടത്തിൽ വത്സമ്മ ജോസഫ് പുതിയകുന്നേൽ സ്വന്തം പേരിൽ ഉള്ള വസ്തു ഈട് വായ്‌പ ക്ലോസ് ചെയ്യുകയും മിനി ജോർജ് വല്ലനാട്ടും വത്സമ്മ ജോസപ്പും കൂടി കക്ഷി ചേർന്ന് പുതിയ വായ്‌പ അപേക്ഷ ആയിട്ട് വൻതുക വായ്‌പ എടുക്കുകയും എല്ലാ അപേക്ഷകളിലും ഈ രണ്ടു ആൾക്കാരും ഒപ്പ് രേഖപ്പെടുത്തി പണം കൈപ്പറ്റിട്ടുള്ളതാണ്.
ടി വായ്‌പ പിന്നിട് കുടിശിക ആയി എല്ലാ നിയമ നടപടികളും പൂർത്തീകരിച്ച് ബാങ്കിന്റെ പേരിൽ താത്കാലികമായി 27.05.2025-ൽ ലേലം സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ജോസഫ് ജോസഫ് പുതിയകുന്നേൽ എന്ന വ്യക്തി 2017 -ൽ ആൾജാമ്യത്തിൽ വായ്‌പ എടുത്തിട്ടുള്ളതാണ്.ടി വായ്‌പ കൂടിശിക ആയി എല്ലാ നിയമ നടപടികളും പൂർത്തികരിച്ച് ജംഗമ ജപ്തി വരെ അയിട്ടുള്ളതാണ്.
വായ്‌പ എടുത്ത് ഡൊമിനിക് മാത്യൂ വടക്കേമുളഞ്ഞനാൽ കുടിശ്ശികയായി ബാങ്ക് ടി ആളുടെ സ്ഥലം ജപ്‌തി ചെയ്‌ത് ബാങ്കിന്റെ പേരിൽ കൂട്ടുകയും ചെയ്തിട്ടുള്ളതാണ്.ടി വ്യക്തിക്ക് പണയം വച്ച വസ്തു തിരികെ ലഭിക്കുന്നതിനായി മുൻസിഫ് കോടതി,ഹൈ കോടതി ലോകായുക്ത എന്നീ ഓഫിസുകളിൽ കേസ് കൊടുക്കുകയും എല്ലാ വിധിയും ബാങ്കിനു അനുകൂലമായും ഈ കക്ഷിക്ക് എതിരായി വിധിക്കുകയുമാണ് ചെയ്തത്.2010 -നു ശേഷം ടി കക്ഷിക്ക് ബാങ്ക് ഇടപ്പാടുകൾ ഇല്ലാത്തതുമാണ്.
ബാങ്കിൽ നിന്ന് 2012 -2013 വർഷത്തിൽ MO ഉലഹന്നാൻ മേനാച്ചേരിൽ ഉള്ളനാട് എന്ന വ്യക്തി ഭീമമായ തുക വായ്‌പ എടുത്ത് ജപ്‌തി നടപടി വരെ ആയതാണ്. ടി കക്ഷി വായ്‌പയിൽ നാളിതുവരെ യാതൊരു സംഖ്യയും അടച്ചിട്ടുമില്ല. ടി കക്ഷി പിന്നീട് വായ്‌പ എടുത്തിട്ടില്ല എന്ന് കാണിച്ച് ഹൈ കോടതിയെ സമീപിക്കുകയും ഹൈ കോടതിയുടെ നിർദ്ദേശ പ്രകാരം ടി ആളുടെ ഫിംഗർപ്രിന്റ് പരിശോധിക്കുകയും ടി ആൾ തന്നെയാണ് വായ്‌പ എടുത്തത് എന്ന് തെളിയുകയും ചെയ്‌തതാണ്. കക്ഷിയുടെ മക്കൾ വിദേശത്തു ഷിപ്പിൽ ജോലിക്കു പോകുന്നതിനും വീട് പണിയുന്നതിനും ആണ് വായ്‌പ എടുത്തിട്ടുള്ളത്. 13 വർഷമായി വായ്‌പ നാളിതുവരെ തിരിച്ചടച്ചിട്ടില്ല..
റ്റിബിൻ തോമസ് വേലിക്കകത്തു സ്വന്തം പേരിൽ ആൾജാമ്യ വായ്പ്പയും നിലവിൽ ഉണ്ട്. ടി കക്ഷി വായ്‌പയിൽ നാളിതുവരെ യാതൊരു സംഖ്യയും അടച്ചിട്ടുമില്ല. ടി വായ്‌പ മൊത്തം കുടിശിക ആയി ജംഗമജപ്‌തി വരെ ആയിട്ടുള്ളത് ആണ്.
ബാങ്കിൻെറ പ്രവർത്തനം സുഗമമായി പോകുന്നതിന് ബാങ്കിൻറെ ഓഹരി ഉടമകളും മറ്റ് വ്യാപാരി വ്യവസായികളും എടുത്ത വായ്പ്പാ കൃത്യമായി അടച്ചാൽ ഒരു പ്രശ്‌നവും ഇല്ലാതെ ബാങ്ക് മുന്നോട്ടു പോകുവാൻ സാധിക്കും. ചിട്ടി പിടിച്ച് തുക കൈപ്പറ്റിയ വ്യാപാരി ഒരു രൂപ പോലും തിരിച്ചുഅടക്കുന്നില്ല.ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ സ്വന്തം വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാതെ സ്വയം മൂഖം രക്ഷിക്കാൻ മറ്റ് ആൾക്കാരെ കരുവാക്കുക ആണ് ചെയ്യുന്നത്. ബാങ്കിന് എതിരായി വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെ പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. ബാങ്കിനും പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച മേൽപ്പടി കക്ഷികൾക്ക് എതിരെ ബഹു: ഹൈക്കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്യുന്നതിനും ഉള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ശക്തമായ പ്രചാരണവും നിയമ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് റ്റോമി ഫ്രാൻസിസ് പൊരിയത്ത് അറിയിച്ചു.
വൈസ് പ്രസിഡൻറ്ശ്രീ.സി.ഡി.ദേവസ്യ ചെറിയമ്മാക്കൽ,ഭരണസമിതി അംഗങ്ങളായ ശ്രീ.സാബു ജോസഫ് അവുസേപ്പറമ്പിൽ, ശ്രീ.ജിജി ജോസഫ് തെങ്ങുംപള്ളിൽ,ജിസ്മോൻ ജോസ് തുടിയൻപ്ലാക്കൽ,അമ്പിളി എം.ജി.മുടിയന്തനത്തുകുന്നേൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments