Latest News
Loading...

പുസ്തകപരിചയം നടത്തി.




പൂഞ്ഞാർ വലിയരാജ അവിട്ടം നാൾ പി.ആർ. രാമവർമ്മ അനുസ്മരണവും  കെ.പി. കേശവൻ മാസ്റ്റർ രചിച്ച ആലക്കോട് തമ്പുരാൻ എന്ന പുസ്തകപരിചയം  കാഞ്ഞിരമറ്റം കൊട്ടാരത്തിൽ നടത്തി. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.


 പി.ആർ. അശോക വർമ്മ രാജ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കെ.പി. കേശവൻ മാസ്റ്ററെ ആദരിക്കുകയും രാമവർമ്മ രാജ അനുസ്മരണവും നടത്തി. ഗോദവർമ്മ രാജ പുസ്തക പരിചയം നടത്തി.  


അവിട്ടം നാൾ പി.ആർ. രാമവർമ്മയ്ക്കുള്ള സ്‌നേഹോപഹാരമായാണ് കെ.പി. കേശവൻ മാസ്റ്റർ ആലക്കോട് തമ്പുരാൻ എന്ന പുസ്തകം എഴുതിയത്. സംഗീത വർമ്മ, രാധിക വർമ്മ, ഡോ. പി.ജെ. വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments