Latest News
Loading...

പാലാ ഗ്യാഡേലൂപ്പെ ഇടവകയുടെ പ്രതിഷേധ റാലിയും ധർണയും



പാലാ: ഭാരതത്തിലുടനീളമള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മതപരിവർത്തനത്തിനു വേണ്ടിയായിരുന്നു ക്രൈസ്തവർ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഭാരതത്തിലുള്ള എല്ലാവരും എപ്പോഴേ ക്രൈസ്തവരായി പോയേനെ എന്ന് പാലാ ഗ്യാഡേലൂപ്പെ മാതാ പള്ളി വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ.ഇത് ഒരു മതത്തിൻറെ മാത്രം വികാരമല്ല, മറിച്ച് ഓരോ ഭാരതീയൻ്റെയും മനസ്സിലുള്ള വികാരമാണ് രണ്ടുമൂന്നു ദിവസങ്ങളായി കത്തിക്കാളുന്ന പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു. പാലാ ഗ്യാഡേലൂപ്പെ ഇടവകയുടെ പ്രതിഷേധ റാലിയെയും ധർണയെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതാംബയുടെ നെഞ്ചിലെ വ്രണമായി ഛത്തീസ്ഗഡ് സംഭവം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കൈയ്യിൽ പേപ്പൽ പതാകയും മറുകൈയിൽ എരിയുന്ന എരിയുന്ന പ്രതിഷേധ ജ്വാലയുമായി പാലാ ഗ്വാഡെലൂപ്പെ ഇടവകയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ ആറു കണക്കിനു പേർ പങ്കെടുത്തു.



.മിഷിനറി ഗ്രഹാം സ്റ്റെയിന്സിനെയും മക്കളെയും ജീവനോടെ വാഹനത്തിലിട്ട് കത്തിച്ച ക്രൂരതയുടെ തുടർച്ചയായി വേണം ഈ അക്രമങ്ങളെ കാണുവാൻ എന്നും ഫാ.ജോഷി പറഞ്ഞു. ഉത്തരേന്ത്യയിലെ ജാതി വ്യവസ്ഥകളിൽ വന്ന മാറ്റം ഒരു വിഭാഗത്തെ രോക്ഷം കൊള്ളിച്ചതാണ് ഛത്തീസ്ഗഡ് സംഭവത്തിലെ യഥാർത്ഥ കാരണമെന്നു കർമ്മലീത്ത മിഷനറി യംഗം ഫാ. തോമസ് തോപ്പിൽ അഭിപ്രായപ്പെട്ടു . പിന്നോക്ക സമുദായത്തിൽ പെട്ടവർ വിദ്യാസമ്പന്നരാവുമ്പോൾ ജോലി ചെയ്യുവാൻ ആളെ കിട്ടാതാകുന്നതാണ് സമ്പന്നർ മിഷനരിമാർക്കെതീരെ തിരിയുവാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു .




.ഫാ .ജോഷി പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് ഉദ്‌ഘാടനം ചെയ്തു .ജനകീയ വികസന സമിതി ജോയിന്റ് സെക്രട്ടറി ഷെറിൻ കെ സി, ജോസ് വർക്കി , ജൂബി ജോർജ്,ഇടവക സമിതി സെക്രട്ടറി എബിൻ ജോസഫ്, ഇടവക വികസന സമിതി സെക്രട്ടറി എം പി മണിലാൽ, ട്രസ്റ്റി ജോർജ് പള്ളിപറമ്പിൽ എന്നിവർ പ്രസംഗിച്ചു .ടോബിൻ കെ അലക്സ് ,ജോസുകുട്ടി പൂവേലിൽ,ജിഷോ ചന്ദ്രൻകുന്നേൽ !ടോമി തകിടിയേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments