Latest News
Loading...

മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍



വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയില്‍ വാഹനമോടിച്ചെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പാലാ രാമപുരം റോഡില്‍ കെഎസ്ഇബി ഓഫീസ് മുന്‍പിലായി വാഹന പരിശോധന നടത്തി വരവേയാണ് ഇടനാട് സ്വദേശിയായ സുബിന്‍ മദ്യലഹരിയിലാണെന്ന് പോലീസ് കണ്ടെത്തിയത്. വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 
 വാഹനപരിശോധനയില്‍ ട്രാഫിക് എസ്‌ഐ ബി സുരേഷ്‌കുമാര്‍, എസ്‌ഐ ഹരിഹരന്‍, സിപിഒ അനീഷ് ബാലന്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും രോഗികളില്ലാതെ എത്തുന്ന ആംബുലന്‍സുകള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. 



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments