Latest News
Loading...

ആയിരങ്ങൾക്ക് പിതൃതർപ്പണത്തിന് സൗകര്യമൊരുക്കി പള്ളിയാമ്പറം ശ്രീ മഹാദേവ ക്ഷേത്രം



രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണങ്ങളോടുകൂടി കർക്കിടകവാവുബലി നടത്തി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പിതൃതർപ്പണത്തിനായി രാവിലെ മുതൽ തന്നെ എത്തിച്ചേർന്നത്. രാവിലെ അഞ്ചുമണി മുതൽ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾക്ക് പെരുമന ഇല്ലത്ത് പത്മനാഭൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.




.സേവാഭാരതിയുടെ പ്രവർത്തകരും ക്ഷേത്ര ഭാരവാഹികളും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.പിതൃതർപ്പണം നടത്തിയതിനുശേഷം ബലിശേഷം പ്രസാദമായി നൽകുകയും തുടർന്ന് അന്നദാനം നൽകുകയും ചെയ്തു.



വർഷത്തിലെ എല്ലാ ദിവസവും പിതൃതർപ്പണം നടത്തുവാനുള്ള സൗകര്യമുള്ള ക്ഷേത്രമാണ് പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രം.ക്ഷേത്ര ഭാരവാഹികളായ കെ ബി അനിൽകുമാർ, രാധാകൃഷ്ണൻ, ശശി ഇടയാലിൽ, കുട്ടൻ മണ്ടപത്തിൽ എന്നിവർ നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments