Latest News
Loading...

പരിശുദ്ധ ഗ്വാഡലൂപ്പേ മാതാ ദേവാലയം, പാലാ വിശുദ്ധ കുരിശിന്റെ പ്രയാണം




പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയിൽ സാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ചതിന്റെ ഭാഗമായി രൂപതയിലെ എട്ടു മേഖലകളിലായി വിശുദ്ധ കുരിശിന്റെ പ്രയാണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി പരിശുദ്ധ ഗ്വാഡലൂപ്പേ മാതാ ദേവാലയം ഉൾക്കൊള്ളുന്ന പട്ടിത്താന മേഖലയിലേക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ് ആശിർവദിച്ചു നൽകിയ വിശുദ്ധ കുരിശിന്റെ പ്രയാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വിശുദ്ധ കുരിശ് ഇപ്പോൾ ആണ്ടൂർ ദേവാലയത്തിലാണ് ഉള്ളത്. 



.അവിടെ നിന്നും ഇരുപത്തിയേഴാം തീയതി ഞായറാഴ്ച്ച പരിശുദ്ധ ഗ്വഡലുപ്പേമാതാ ദേവാലയത്തിലേക്ക് എത്തിച്ചേരും. വൈകുന്നേരം അഞ്ചുമണിക്ക് പാലാ വലിയ പാലം ജംഗ്ഷനിൽ ഇടവക ഒന്നാകെ വിശുദ്ധ കുരിശ് സ്വീകരിക്കുന്നു. തുടർന്ന് പ്രദക്ഷിണമായി ദേവാലയത്തിലേക്ക് ആറുമണിയോടു കൂടി എത്തിച്ചേരുന്നു. തുടർന്ന് കുമ്പസാരവും 6.30 pm ന് പട്ടിത്താനം മേഖലയിലെ മുഴുവൻ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും തുടർന്ന് സ്നേഹവിരുന്നും നടക്കും. 



.ഇടവക വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ , ഇടവക സമിതി സെക്രട്ടറി എബിൻ ജോസഫ് മരുതോലിൽ , പിഡിസി സെക്രട്ടറി എം.പി മണിലാൽ, ജോയിൻറ് സെക്രട്ടറി ഷെറിൻ K. C, ട്രസ്റ്റി പി വി ജോർജ് പള്ളിപ്പറമ്പിൽ, ട്രഷറർ ജോസഫ് ചിത്രവേലിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments