കോട്ടയം പാലാ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി 62 കാരനായ അൻസിൽ, മുണ്ടക്കയം സ്വദേശി 47 വയസുള്ള സുഭാഷ് എന്നിവരെ ആണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 6-ാംതീയതി രാവിലെ10.30 മണിക്ക് കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എവറസ്റ്റ് ബസിലെ യാത്രക്കാരനായ പറവൂർ സ്വദേശിയായ അജി എന്നയാളുടെ മൊബൈൽ ആണ് മോഷണം പോയത്.
മോഷ്ടിച്ച മൊബൈൽ ഫോൺ പാലയിലുള്ള ഒരു കടയിൽ വിൽക്കുവാൻ ശ്രമിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസിന്റെ സഹായത്തോടെ മണർകാട് പോലീസ് ഇൻസ്‌പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർ സജീർ, സിവിൽ പോലീസ് ഓഫീസർ രാജേഷ്, അരുൺ, ജൈമോൻ എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു..
ഇവരിൽ നിന്നും ആപ്പിൾ ഐഫോൺ ഉൾപ്പെടെ മൂന്നു ഫോണുകൾ കണ്ടെടുത്തു. സ്ഥിരം മോഷ്ടാക്കളായ ഇവരുടെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. അൻസൽ 12 കേസുകളിലും സുഭാഷ് 19 കേസുകളിലും പ്രതിയാണ്. കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments