ഈരാറ്റുപേട്ട ബ്ലോക്കിന്റെ 2025 26 വർഷത്തെ ബ്ലോക്ക് തല കർഷക സഭ പൂഞ്ഞാർ എംഎൽഎ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ പച്ചക്കറി വികസന പദ്ധതികളുടെ ഉദ്ഘാടനം പാലാ എംഎൽഎ ശ്രീ മാണി.സി.കാപ്പൻ അവർകളും നിർവഹിച്ചു. കർഷകരുടെ ഉന്നമനത്തിനായി കാർഷിക ഉത്പന്നങ്ങൾ മൂല്യ വർദ്ധിത വസ്തുതുക്കളായി വിപണിയിൽ വിറ്റഴിച്ചെങ്കിൽ മാത്രമേ കാർഷിക മേഖലയിൽ മുന്നേറാൻ സാധിക്കുക ഉള്ളൂ എന്നും, കാട്ടുമൃഗങ്ങളുടെ നിരന്തരമായ ശല്യം കാരണം കർഷകർക്ക് കൃഷി ചെയ്യാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത് എന്നും പൂഞ്ഞാർ എംഎൽഎ അഭിപ്രായപ്പെട്ടു.
.പച്ചക്കറി തൈകൾ കൂടുതലായി ഉല്‌പാദിപ്പിച്ച് കർഷകർക്ക് നൽകുകയും അതിലൂടെ ഉൽപാദനം വർദ്ധിപ്പിക്കുകയും പച്ചക്കറികളുടെ വിലകയറ്റം തടയുവാനും കർഷകരുടെ വരുമാനം വർധിപ്പിക്കുവാനും കഴിയും. ഇതിനായി കൃഷിവകുപ്പിന്റെ ഇടപെടലുകൾ കൂടുതലായി ഉണ്ടാകേണ്ടതാണ് എന്നും, ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തി കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യം പുതിയ തലമുറയിലെ കർഷകർക്ക് കൂടുതൽ പ്രയോജനം ചെയ്യും എന്നും പറഞ്ഞു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസുകുട്ടി ജോസഫ്, കറിയാച്ചൻ പൊട്ടനാനി. ഗീതാ നോബിൾ ബ്ലോക്ക് മെമ്പർമാരായ അജിത് കുമാർ, ജെറ്റോ ജോസ്, മിനി സാവിയോ, ശ്രീകല ആർ, ബി.ഡി.ഒ സാജൻ.എം , ഉദ്യോഗസ്ഥരായ മിനി ജോർജ്, ആത്മ പ്രോജക്‌ട് ഡയറക്ടർ, കോട്ടയം ഷിജി മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ഈരാറ്റുപേട്ട എന്നിവരും, കൃഷി വകുപ്പ് , വിവിധ പഞ്ചായത്തുകളിൽ നിന്ന് കർഷകരും സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments