Latest News
Loading...

കടനാട് പഞ്ചായത്തിൻ്റെ അനാസ്ഥയെന്ന് ബി ജെ പി.




 40 അടിയോളം ഉയരമുള്ള കരിങ്കൽ കെട്ട്' തൻ്റെകുടുംബത്തിന് അപകട ഭീക്ഷണിയാണെന്നു 2016 മുതൽ പരാതിയിയുമായി നടന്ന പങ്കജാഷനെ പഞ്ചായത്ത് അപമാനിച്ചു വിട്ടുവെന്ന് ബി ജെ പി കടനാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സാജൻ കടനാട് ആരോപിച്ചു. 
പഞ്ചായത്ത് മുഴുവൻ അഴിമതി നിറഞ്ഞ ഭരണമാണെന്നും 2020 ൽ ലോകയുക്ത വിധി വന്നിട്ടും നടപടി എടുക്കാത്ത പഞ്ചായത്തിനെതിരെ അന്വേഷണം വേണമെന്നും ബി ജെ പി കടനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി റെജി നാരായണൻ ആവശ്യപ്പെട്ടു.




.ലോകായുക്ത വിധി അംഗീകരിക്കയോ, വിധിയെ പരിഹസിച്ചു കൊണ്ട് സംഭവസ്ഥലം സന്ദർശിക്കാൻ പോലും തയ്യാറാകാത്ത പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെയ്ക്കണമെന്നും പഞ്ചായത്തിൽ നടന്ന മുഴുവൻ അഴിമതികളും വിജിലൻസ് അന്വേഷിക്കണമെന്നും ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻറ് ജോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. നാടിന് ചേരാത്ത പ്രസിഡൻ്റ് എന്ന ആക്ഷേപം ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും പ്രസിഡൻ്റിൻ്റെ തന്നിഷ്ടം ഇനി ഈ പഞ്ചായത്തിൽ നടക്കാൻ ബി ജെ പി അനുവദിക്കില്ലെന്നും അദ്ദ്ദേഹം കൂട്ടിച്ചേർത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments