Latest News
Loading...

കോട്ടയം ജില്ലയിൽ കാട്ടുപന്നി സാന്നിധ്യമുള്ള 48 ഇടങ്ങൾ.



കോട്ടയം ജില്ലയിൽ കാട്ടുപന്നി സാന്നിധ്യമുള്ള 48 ഇടങ്ങൾ..  ജില്ലയിൽ കാട്ടുപന്നി സാന്നിധ്യമുള്ള 48 ഇടങ്ങൾ വനംവകുപ്പിന്റെ ഹോട്ട്സ്പോട്ട് പട്ടികയിൽ പെടുത്തിയിട്ടുണ്ട്. കൃഷി നാശവും മനുഷ്യനുനേരേ പതിവായി ആക്രമണം നടന്ന സ്ഥലങ്ങളും പരിശോധിച്ചാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. 
പൂഞ്ഞാർ പഞ്ചാ യത്തിൽ വേങ്ങന്താനം,

 തിടനാട് പഞ്ചായത്തിൽ വാരിയാനിക്കാട്, മണിയാങ്കുളം, 

മുണ്ടക്കയം പഞ്ചായത്തിൽ പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, 

പാറത്തോട് പഞ്ചായത്തിൽ ചോറ്റി, ചിറ്റടി, പാലപ്ര, 

തീക്കോയി പഞ്ചായത്തിൽ ഒറ്റയീട്ടി, വെള്ളികുളം, മലമേൽ, 

തലനാട് പഞ്ചായത്തിൽ വെള്ളയാനി, മേലടുക്ക, ചോനമല, 

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുഴിമ്പള്ളി വലിയവീടൻമല, കൈപ്പള്ളി, പത്തംപുഴ

എരുമേലി പഞ്ചായത്തിലെ അരുവിക്കൽ, കാളകെട്ടി, തലയണത്തടം, കൊപ്പം, 

മണിമല പഞ്ചായത്തിൽ മുക്കട, പൊന്തൻപുഴ, കരിമ്പനക്കുളം, ആൽപ്പാറ, വെച്ചുക്കുന്ന്, മേലേക്കവല, 

പാമ്പാടി പഞ്ചായത്തിൽ വാർഡ് അഞ്ച്,

 കോരുത്തോട് പഞ്ചാ യത്തിൽ പനയ്ക്കച്ചിറ, കൊമ്പുകുത്തി, പട്ടാളംകുന്ന്, കണ്ടങ്കയം, കുഴിമാവ്, വാർഡ് ആറ്, വാർഡ് 10, എരുമേലി നോർത്ത് 504, പാറമട, മാങ്ങാപ്പേട്ട, മടുക്ക, കോസഡി, 

കൂട്ടിക്കൽ പഞ്ചായത്തിൽ ഇളംകാട്, ഏന്തയാർ, പുതുക്കാട്, കുറ്റിപ്ലാങ്ങാട്, മേലോരം, ഉറുമ്പിക്ക - 8, വെംബ്ലി,  എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments