മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴയില്‍ നിന്നും വരികയായിരുന്ന ടിപ്പര്‍ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് മിനിലോറി നിയന്ത്രണംവിട്ടത്. എതിരെ വന്ന സ്‌കൂട്ടറിലിടിച്ച മിനിലോറി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡസ്റ്റര്‍ കാറിലിടിച്ചുകയറി. അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. നിര്‍ത്തിയിട്ട വാഹനം അവിടെ ഇല്ലായിരുന്നെങ്കില്‍ വെയ്റ്റിംഗ് ഷെഡില്‍ ഇടിച്ചുകയറുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത ആശ്രമത്തിലെ പാലിയേറ്റിവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ ദിനേശിനെ വിളിച്ചുവരുത്തിയാണ് പരിക്കേറ്റആളെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
രാമപുരം പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പിഴക് പാലത്തിലെ അപകട സാധ്യതയും നിര്‍മ്മാണത്തിലെ തകരാറും പരിഹരിക്കുമെന്ന് 2 വര്‍ഷം മുന്‍പ് പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒരു നടപടിയും ഉണ്ടായില്ല. വളവും പാലവും ചേര്‍ന്ന റോഡില്‍ അപാകതയുള്ളതായി ബോധ്യപ്പെട്ടിട്ടും തുടര്‍നടപടികള്‍ വൈകുമ്പോള്‍ അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments