പെരിങ്ങുളം. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് പരിസ്ഥിതി ദിന സന്ദേശം നൽകി.
വിദ്യാർത്ഥി പ്രതിനിധിയായി കുമാരി ആൻ തെരേസ് സിബി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി..
കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന ക്വിസും പോസ്റ്റർ രചനയും സംഘടിപ്പിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജരും അധ്യാപകനുമായ റവ. ഫാ.സജി അമ്മോട്ടുകുന്നേൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട്, പരിസ്ഥിതി സംരക്ഷണത്തിൽ മരങ്ങൾക്കുള്ള പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുകയും തങ്ങളുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പൂച്ചെടികൾ സ്കൂൾ അങ്കണത്തിൽ നടുകയും ചെയ്തത് ഇന്നത്തെ ദിവസത്തെ കൂടുതൽ മനോഹരമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments