Latest News
Loading...

ഭരണങ്ങാനത്ത് ബസ് കയറാന്‍ വെയിലും മഴയും കൊള്ളണം



തിരക്കേറിയ ഭരണങ്ങാനം ടൗണില്‍ ബസ് കാത്തു നില്‍ക്കാന്‍ സൗകര്യങ്ങള്‍ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്ത് ആകെയുള്ള 3 വെയിറ്റിംഗ് ഷെഡുകള്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ്. എന്നാല്‍ ഈരാറ്റുപേട്ട ഭാഗത്തേയ്ക്കുള്ള സ്റ്റോപ്പില്‍ കാത്തിരുപ്പ് സംവിധാനമില്ലാത്തതാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ വലയ്ക്കുന്നത്. ഇവിടെ മാസങ്ങള്‍ക്ക് മുന്‍പ് ഒരു മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരങ്ങള്‍ പിന്നീട് തുടര്‍ന്നതുമില്ല. 



ചൂണ്ടച്ചേരിയിലേയ്ക്കുള്ള റോഡിനോട് ചേര്‍ന്ന ഭാഗത്താണ് ഓട്ടോറിക്ഷകളുടെ പാര്‍ക്കിംഗ്. ഈരാറ്റുപേട്ട റോഡില്‍ ഇതിന് സമീപത്താണ് നിലവില്‍ ബസുകള്‍ നിര്‍ത്തുന്നത്. സ്‌കൂള്‍ തുറന്നതോടെ മഴക്കാലത്ത് ബസില്‍ കയരാന്‍ പാടുപെടുകയാണ് വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍. കയറുന്നവരും ഇറങ്ങുന്നവരും കനത്ത മഴയാണെങ്കില്‍ നനഞ്ഞ് കുളിക്കും. കയറിനില്‍ക്കാന്‍ പോലും സ്ഥലമില്ലാത്തത് കുടയില്ലാതെ എത്തുവരെയും ദുരിതത്തിലാക്കുന്നു. 



യാത്രക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നത് വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് രാവിലെയും വൈകിട്ടും ടൗണില്‍ എത്തുന്നത്. ഈ സമയത്ത് തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രണത്തിനപ്പുറമാണ്.  ഇവിടെ  ബസ് ബേ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ല. 


ടൗണിലെ തിരക്ക് പരിഹരിക്കുന്നതിന് മുന്‍പ് ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് പദ്ധതി ഇട്ടിരുന്നു. സംസ്ഥാനപാതയ്ക്ക് സമാന്തരമായി ടൗണിലെ തിരക്കേറിയ ഭാഗം ഒഴിവാക്കിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരുന്നത്. ഇത് പക്ഷേ നടപ്പായില്ല. ടൗണില്‍ ബസുകള്‍ക്ക് കയറി പാര്‍ക്ക് ചെയ്യാവും വിധം വലിയ കാത്തിരുപ്പ് കേന്ദ്രം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്താനാവാത്തതാണ് പ്രതിസന്ധി. ഇടമറ്റം ജംഗ്ഷന് അപ്പുറം വീതിയേറിയ സ്ഥലമുണ്ടെങ്കിലും ഇവിടെ ടൗണില്‍ നിന്നും അല്പം അകലെയാണ്. മറ്റ് സ്ഥലം കണ്ടെത്താനാവാത്ത പക്ഷം ഇവിടെ വെയിറ്റിംഗ് ഷെഡ് നിര്‍മിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments