ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിലെ വിദ്യാർഥികൾ അരമണിക്കൂർ സമയം പുസ്തക വായനയിൽ ഏർപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും,വായനയുടെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയും ചെയ്തു. അന്യമാകുന്ന വായനാശീലം കുട്ടികളിൽ വളർത്തി വിജ്ഞാനത്തിന്റെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിനും,പരിശീലിക്കുന്നതിനും ഉതകുന്ന തെരഞ്ഞെടുത്ത പുസ്തകങ്ങളാണ് കുട്ടികൾക്ക് നൽകിയത്.
ഈ പുസ്തകത്തെ ആധാരമാക്കി ആസ്വാദന,നിരൂപണ കുറിപ്പുകൾ എന്നിവ തയ്യാറാക്കുന്നതിന് അവസരം നൽകും.കൂടാതെ കുട്ടികൾക്കായി കൈയ്യക്ഷരം മത്സരം, ചിത്രരചന, കഥാ,കവിതാരചന മത്സരം, വായന മത്സരം , ക്വിസ് ,കവിതാലാപനം ,പ്രസംഗം എന്നീ വിവിധ മത്സരങ്ങൾ വായനാ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ, ക്ലാസ്സ് ലൈബ്രറികൾ വിപുലീകരിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments