വിട പറഞ്ഞ സഹപ്രവർത്തകന് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ച് രാമപുരത്തെ പോലീസുകാർ. ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് നൽകിയാണ് പ്രിയ സഹ പ്രവർത്തകൻ വി പി സുരേഷ് കുമാറിന് വിട നൽകിയത്. രാമപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കടപ്ലാമറ്റം മാറിടം വലയംകണ്ടത്തിൽ വി.പി സുരേഷ്കുമാർ ഇന്നലെ വീട്ടിൽ വച്ചുണ്ടായ നെഞ്ചിനു വേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
രാവിലെ 9 നു രാമപുരം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനായി ഭൗതീക ശരീരം കൊണ്ട് വന്നപ്പോൾ നൂറുകണക്കിന് പൊതു പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ആദരാഞ്ജലികൾ അർപ്പിച്ചു .. പാലാ ഡി വൈ എസ് പി കെ സദൻ, രാമപുരം എസ് ഐ അഭിലാഷ് കെ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.നിർമ്മല ജിമ്മി,ലിസമ്മ മാത്തച്ചൻ,ടോബിൻ കെ അലക്സ്,ജോസുകുട്ടി പൂവേലി,ബിജു പുന്നത്താനം, എസ്ഐ ടി രാജൻ, ബൈജു പുതിയിടത്തു ചാലിൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments