Latest News
Loading...

റോഡിൻെറ ശോചനീയ അവസ്ഥ പരിഹരിക്കുക ബി.ജെ.പി.



തിടനാട് പഞ്ചായത്തില്‍ ചിറ്റാറ്റിന്‍കര, മൂന്നാംതോട് ,എസ്എന്‍ഡിപി ശാഖ നസ്രത്ത് മഠം റോഡ് തകര്‍ന്ന നിലയില്‍. റോഡ് ഇങ്ങനെ പൊട്ടിപ്പൊളിഞ്ഞ കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളോളമായി. എല്ലാ വര്‍ഷവും മഴക്കാലത്തിന് ആറുമാസം മുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് പ്രഖ്യാപിക്കുമെങ്കിലും  പിന്നീട് ഒരു നടപടിയും ഉണ്ടാകില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.  നിരവധി ആളുകള്‍ ഈരാറ്റുപേട്ടക്കും ഭരണങ്ങാനത്തിനും തിടനാടിനും  സ്‌കൂളുകളിലേക്കും ആശുപത്രി ആവശ്യങ്ങള്‍ക്കായി പോകുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട റോഡാണ് ഇത്.



ജനങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ നിന്നും ഉദ്ഘാടന വേദികളില്‍ നിന്നും ഇറങ്ങിവന്ന് ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ തയാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രോഡ് വിഷയത്തില്‍ നാളിതുവരെയായി അവര്‍ ഒന്ന് തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, എംപി ആന്റോ ആന്റണി,  പഞ്ചായത്ത് ഭരണാധികാരികള്‍ തുടങ്ങിയവര്‍ ഈ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി മൂന്നാംതോട് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments