കാര്‍ പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ അമിതവേഗത്തില്‍ വരികയായിരുന്ന വാന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാന്‍പോയ അതേ ദിശയിലേക്കാണ് കാറും പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങിയത്. വാനില്‍ സഞ്ചരിക്കുകയായിരുന്ന എട്ടു പേര്‍ക്കും പരുക്കുണ്ട്.
അഞ്ചു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ഭാഗത്തേക്ക് വന്ന കര്‍ണാടക റജിസ്‌ട്രേഷന്‍ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പാടെ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments