Latest News
Loading...

ഒറ്റ രാത്രി കൊണ്ട് റൗണ്ടാന. പിന്നാലെ നീക്കി.



പാലാ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ വലിപ്പത്തിലൊരു റൗണ്ടാന. സിമന്റ് കട്ടകള്‍ വടത്തില്‍ അടുക്കിയാണ് സാമാന്യത്തിലധികം വലിപ്പത്തില്‍ റൗണ്ടാനയൊരെണ്ണം തീര്‍ത്തത്. പൊതുവേ തിരക്കേറിയതും വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നതുമായ ജംഗ്ഷനില്‍ അസമാന്യവലിപ്പത്തില്‍ ഒരു റൗണ്ടാന കൂടി വന്നതോടെ കുരുക്ക് കൂടുതല്‍ രൂക്ഷമായി. ഇതേ തുടര്‍ന്ന് പോലീസ് ഇടപെട്ട് സിമന്റ് കട്ടകള്‍ നീക്കം ചെയ്തു. 



നാല്‍ക്കവലയായ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ റൗണ്ടാനയോ സിഗ്നല്‍ സംവിധാനമോ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ചെറിയെരു റൗണ്ടാന നിലവിലുണ്ടെങ്കിലും വാഹനങ്ങളുടെ നിയന്ത്രണം എളുപ്പമല്ല. പോലീസ് വാഹനനിയന്ത്രണത്തിന് എത്തുമ്പോള്‍ ട്രാഫിക് കൂടുതല്‍ കുരുങ്ങുന്നതും പതിവ് കാഴ്ച. ഈ സാഹചര്യത്തിലാണ് സ്വന്തമായൊരു ട്രാഫിക് പരിഷ്‌കരണത്തിന് രാത്രിയുടെ മറവില്‍ ചിലരുടെ ശ്രമം നടന്നത്. 

വേണ്ടത്ര കൂടിയാലോചനകളോ സമ്മതമോ ഇല്ലാതെയാണ് ഇത് സ്ഥാപിച്ചതെന്നാണ് വിവരം. വെറുതെ നിരത്തിയിരുന്ന കട്ടകളില്‍ വാഹനങ്ങള്‍ തട്ടി അപകടങ്ങളും ഉണ്ടായി. തുടര്‍ന്ന് രാവിലെ പത്തരയോടെ കട്ടകള്‍ നീക്കം ചെയ്തു. അനധികൃതമായി ഇവ സ്ഥാപിച്ചതിനെതിരെ നടപടിയുണ്ടാകുമെന്നുമാണ് വിവരം. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments